പൊതു സമ്മേളനം
1227253
Monday, October 3, 2022 10:57 PM IST
അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി പൊതു സമ്മേളനം സംഘടിപ്പിച്ചു.
എ.എം. ആരിഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് ഹാജി എ. അബ്ദുൾ ഖാദർ സി.ആർ.പി അധ്യക്ഷത വഹിച്ചു.
അൽ ഹാഫിസ് ഹസ്ബുള്ള റഹ്മാനി അൽ ബാഖവി പ്രാർഥന നടത്തി. അഡ്വ. എ. നിസാമുദീൻ മുഖ്യാതിഥിയായിരുന്നു. ഡി. ഉണ്ണികൃഷ്ണനെ എംപി ഉപഹാരം നൽകി ആദരിച്ചു. മദ്രസാ മത്സര വിജയികൾക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപ്പറമ്പ് സമ്മാനദാനം നിർവഹിച്ചു.
പഞ്ചായത്തംഗം എൻ.കെ.ബിജു, ജനറൽ കൺവീനർ ജമാൽ പള്ളാത്തുരുത്തി, ജമാ അത്ത് വൈസ് പ്രസിഡന്റ് മൻസൂർ പറത്തറ, മദ്രസാ മാനേജർ യൂനുസ് കുഞ്ഞ് ബ്രദേഴ്സ്, അജി ബ്രദേഴ്സ്, കെ.എം. ജുനൈദ് എന്നിവർ പ്രസംഗിച്ചു. പ്രകാശം പരത്തിയ മുത്തു നബി എന്ന വിഷയത്തിൽ കെ.എൻ. ജാഫർ സിദ്ദിഖി മുഖ്യ പ്രഭാഷണം നടത്തി.