മുന്നറിയിപ്പില്ലാതെ കുടിവെള്ള വിതരണം തടസപ്പെടുന്നത് ജീവിതം ദുഃസഹമാക്കുന്നു
1227011
Sunday, October 2, 2022 11:18 PM IST
മാവേലിക്കര: മുന്നറിയിപ്പില്ലാതെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് ആവർത്തിക്കപ്പെടുന്നത് ജനജീവിതം ദുസഹമാക്കുന്നതായി യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് കുറ്റപ്പെടുത്തി.
പഴകിയ പൈപ്പുകളും, പമ്പുകളും മാറ്റി സ്ഥാപിക്കണമെന്നത് കാലങ്ങളായിട്ടുള്ള ആവശ്യമാണ്. ഓരോ സമരങ്ങൾ നടക്കുമ്പോഴും പുതിയ പദ്ധതികൾ നടപ്പാക്കുമെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. പൈപ്പുപൊട്ടുന്നതും മോട്ടർ കേടാകുന്നതും നിത്യസംഭവമായിരിക്കുന്നതായും അനി വർഗീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുടങ്ങിയ ജലവിതരണം ഇതു വരെയും പുനരാരംഭിച്ചിട്ടില്ല ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അനി വർഗീസ് ആവശ്യപ്പെട്ടു.