വ്യാജപിരിവ്: കോണ്ഗ്രസ് അന്വേഷിക്കും
1226607
Saturday, October 1, 2022 11:02 PM IST
ആലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ ചാരിറ്റബിൾ സൊസൈറ്റി തുടങ്ങി വീടും സ്ഥലവും നൽകാമെന്നു പറഞ്ഞ് വ്യാജപിരിവ് നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ബി.ബാബു പ്രസാദ്.
ആര്യാട് പഞ്ചായത്തിലെ കോണ്ഗ്രസ് പ്രവർത്തകൻ കുഞ്ഞുമോനാണ് തട്ടിപ്പിനിരയായത്. കുഞ്ഞുമോന് സ്ഥലവും വീടും നൽകാമെന്നു പറഞ്ഞ്കബളിപ്പിക്കുകയും മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്ത് പണപ്പിരിവ് നടത്തി തുക സമാഹരിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതായി ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി ഭാരവാഹികളായ ജി.സഞ്ജീവ് ഭട്ട്, ടി.സുബ്രഹ്മണ്യദാസ്, അഡ്വ.സി.ഡി. ശങ്കർ എന്നിവരെ ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. കമ്മിറ്റി അന്വേഷിച്ച് ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ബി. ബാബുപ്രസാദ് പറഞ്ഞു.