കത്തോലിക്കാ കോണ്‍ഗ്രസിന്റെ മയക്കുമരുന്ന് വിരുദ്ധ മാനവ മോചന യാത്ര ഇന്ന്
1226340
Friday, September 30, 2022 11:01 PM IST
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കള്‍ക്കെതിരേ ബോധവത്കരണവും മാനവ മോചന സന്ദേശ യാത്രയും നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുംകുന്നം ഫൊറോന പള്ളിയുടെ സമീപത്തുനിന്നും യാത്ര ആരംഭിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം യാത്ര ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫൊറോനാ വികാരി ഫാ. ജോസഫ് കൈതപ്പറമ്പില്, ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, കെസിഎഫ് വൈസ് പ്രസിഡന്റ് ഷിജി ജോണ്സണ്, ഫൊറോന ഭാരവാഹികളായ ജോസഫ് ദേവസ്യ, ജോജന്‍ സെബാസ്റ്റ്യന്‍, വി.എ. ചാക്കോ എന്നിവര്‍ പ്രസംഗിക്കും.
2.45 ന് തെങ്ങണയില്‍ എത്തിച്ചേരുന്ന യാത്രയെ അഭിവാദ്യം ചെയ്തു മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും. കുറുന്പനാടം ഫൊറോനാ പ്രസിഡന്റ് പീറ്റര്‍ നാഗപറമ്പില്‍ അധ്യക്ഷത വഹിക്കും. ഫൊറോനാവികാരി റവ. ഡോ. ജോബി കറുകപ്പറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. 3.30ന് ചങ്ങനാശേരി പെരുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരുന്ന യാത്രയെ അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് ചാമക്കാല അഭിസംബോധന ചെയ്യും. ഫൊറോനാ പ്രസിഡന്റ് സൈബി അക്കര അധ്യക്ഷത വഹിക്കും. കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. അലന് വെട്ടുകുഴി എന്നിവര്‍ പ്രസംഗിക്കും.