ഹെൽത്തി ഏജിംഗ് മൂവ്മെന്റ് ഉദ്ഘാടനം ഇന്ന്
1226327
Friday, September 30, 2022 10:55 PM IST
ആലപ്പുഴ: ലോക വയോജന ദിനമായ ഇന്നു രാവിലെ 10ന് ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധികളുടെ കൂട്ടായ്മയിൽ മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് ഹെൽത്തി ഏജിംഗ് മൂവ്മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്യും.
പ്രഫ. ഡോ.ബി. പദ്മകുമാർ, ആർ. കുമാരദാസ്, എം.വി. മണി, കണിശേരി മുരളി, വി.ആർ. അശോകൻ, എൻ. ഗോപിനാഥൻപിള്ള തുടങ്ങിയവർ പ്രസംഗിക്കും. വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഹെൽത്തി ഏജിംഗ് മൂവ്മെന്റ് എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനാണ് തുടക്കം കുറിക്കുന്നത്.
ചേർത്തല സെൻട്രൽ ചാപ്റ്റർ
ഉദ്ഘാടനവും സ്ഥാനാരോഹണവും
ചേർത്തല: പുതുതായി രൂപീകരിച്ച ജൂനിയർ ചേംബർ ഇന്റർനാഷണൽ ചേർത്തല സെൻട്രൽ ചാപ്റ്റർ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു. ഫിലിപ്പോസ് തത്തംപള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജെസിഐ സോൺ പ്രസിഡന്റ് മനു ജോർജ് ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ ദിവ്യ മധു, സോൺ വൈസ് പ്രസിഡന്റ് ഡോ. ലാലി പ്രിബിൻ , ഒ.ജെ.സ്കറിയ, കെ. കെ. സനൽ കുമാർ, ലാലു മലയിൽ, നസീർ സലാം, അഡ്വ.പ്രദീപ് കൂട്ടാല, പി. അശോകൻ, ജോയി ആന്റണി എന്നിവർ പ്രസംഗിച്ചു. ചേർത്തല സെൻട്രൽ പ്രസിഡന്റായി ജോസി തോമസ്, സെക്രട്ടറി ബിജു സ്ക്കറിയ, ട്രഷറർ ഐസക് വർഗീസ് എന്നിവർ ചടങ്ങിൽ ചുമതലയേറ്റു.