ക​ംപ്യൂട്ട​ർ വേ​ഗ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വു​മാ​യി ന​വീ​ദ് ഒ​മ​ർ
Wednesday, September 28, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: ക​ംപ്യൂട്ട​ർ വേ​ഗ​ത്തി​ൽ ഗ​ണി​ത ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി വി​ദ്യാ​ർ​ഥി. വ​ണ്ടാ​നം മാ​ളി​ക​യി​ൽ ഡോ. ​ഷാ​ജ​ഹാ​ൻ-​ഐ​ഷാ ബീ​ഗം ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​വീ​ദ് ഒ​മ​ർ ഷാ​ജ​ഹാ​നാ​ണ് ഈ ​അ​ദ്ഭു​തം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ഞ്ചാം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​യ ന​വീ​ദി​നെ ഈ ​രീ​തി​യി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ട്യൂ​ഷ​ൻ അ​ധ്യാ​പി​ക ന​സ്രി​നാ​ണ്.

ഗ​ണി​ത​ത്തി​ലെ അ​ബാ​ക്ക​സ് പ​ഠ​നരീ​തി​യു​പ​യോ​ഗി​ച്ചാ​ണ് ഒ​രുമാ​സം മു​മ്പ് ഇ​തി​ന്‍റെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ട്യൂ​ഷ​ൻ ക്ലാ​സി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ഈ ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചെ​ങ്കി​ലും വ​ള​രെ വേ​ഗ​ത്തി​ൽ ഇ​ത് പ​ഠി​ച്ച് അ​ദ്ഭു​തം സൃ​ഷ്ടി​ച്ച​ത് ന​വീ​ദാ​ണ്. കൂ​ട്ടാ​നും കു​റ​യ്ക്കാ​നു​മാ​യി ഒ​റ്റ ശ്വാ​സ​ത്തി​ൽ ​ചോ​ദ്യം തീ​രു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ ന​വീ​ദി​ന്‍റെ നാ​വി​ൽനി​ന്ന് ഉ​ത്ത​ര​മെ​ത്തും.