സഞ്ചാരികളെ ആകർഷിച്ച് വാടയ്ക്കൽ അറപ്പ പൊഴി തീരം
1224950
Monday, September 26, 2022 10:45 PM IST
അമ്പലപ്പുഴ: വാടയ്ക്കൽ അറപ്പ പൊഴി തീരം ശാന്തസുന്ദര കടലോരം. ഇടതൂർന്നുനിൽക്കുന്ന കാറ്റാടി മരങ്ങൾ സ ഞ്ചാരികൾക്കു കു ളിരേകുന്നു. കടൽ ക്കാറ്റിന്റെ തലോടലിൽ അറപ്പ പൊഴി ഒഴുകുന്നു.
പൊഴിയിൽ കഴിഞ്ഞ ദിവസം നടന്ന പൊന്തു ജലോത്സവം ഏറെ വേറിട്ടതായിരുന്നു. വാടയ്ക്കൽ അറപ്പ പൊഴി തീരം എന്തുകൊണ്ടും ഫോട്ടോ ഷൂട്ടിന് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്ന് വിവാഹത്തിന്റെ ഉൾപ്പെടെയുള്ള ചിത്രീകരണം അറപ്പ പൊഴി തീരത്താണ് നടക്കുന്നത്.
ഇടയ്ക്കു വിനോദസഞ്ചാരികളും കുടുംബങ്ങളും കടൽക്കാഴ്ച ആസ്വദിക്കാനും കാറ്റുകൊള്ളാനും ഇവിടെ എത്താറുണ്ട്.