അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ നാ​ലു​പേ​ർ റിമാൻഡിൽ
Saturday, September 24, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട്‌ ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ നാ​ലു​പേ​ർ റിമാൻഡിൽ. കാ​ക്കാ​ഴം സ്വ​ദേ​ശി​ക​ളാ​യ ന​ജീ​ബ്‌ (33), ഫ​റൂ​ഖ്‌ (18), അ​ൻ​ഷാ​ദ്‌ (30), പു​റ​ക്കാ​ട്‌ സ്വ​ദേ​ശി ഫാ​സി​ൽ (40) എ​ന്നി​വ​രാ​ണ് റിമാൻഡി​ലാ​യ​ത്‌. അ​മ്പ​ല​പ്പു​ഴ സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റർ ചെ​യ്‌​ത അ​ഞ്ചു​കേ​സി​ൽ ഇ​വ​ർ പ്ര​തി​ക​ളാ​ണ്.

കേ​സി​ൽ നാ​ലു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്‌. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ്‌ സ്റ്റേഷ​നി​ൽ അ​ഞ്ചും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​മാ​ണു ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത​ത്‌. വെ​ള്ളിയാഴ്ച രാ​വി​ലെ 9.20ന് മൂ​ന്നാം​കു​റ്റി​യി​ൽ അ​ടൂ​രി​ൽ​നി​ന്ന്‌ കാ​യം​കു​ള​ത്തേ​ക്ക്‌ വ​ന്ന കെ​എ​സ്‌​ആ​ർ​ടി​സി ബ​സ്‌ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ആ​ക്ര​മി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബ​സി​ന്‍റെ ഗ്ലാ​സ്‌ എ​റി​ഞ്ഞു​ത​ക​ർ​ത്തു. ഈ ​സം​ഭ​വ​ത്തി​ലാ​ണു വ​ള്ളി​കു​ന്നം സ്റ്റേഷ​നി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്‌ ര​ജി​സ്റ്റർ ചെ​യ്‌​ത​ത്‌. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഒ​മ്പ​തു​പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.