കതിർ ആപ്പ്: രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന് കർഷക കോൺ.
1572431
Thursday, July 3, 2025 3:38 AM IST
പത്തനംതിട്ട: കർഷകർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കുള്ള കതിർ ആപ്പ് രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജോസ് മുത്തനേത്ത്.
കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകാനുള്ള ആനുകൂല്യങ്ങളും മരണമടയുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായവും സർക്കാർ വെട്ടിക്കുറയ്ക്കുന്നതായും ജോസ് മുത്തനേത്ത് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എച്ച്. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി മാത്യു ചെറിയാൻ, കർഷക കോൺഗ്രസ് ഭാരവാഹികളായ സുരേഷ് കോശി, സതീഷ് പഴകുളം, എം. കെ. പുഷോത്തമൻ, അജി അലക്സ്, ജോജി നടുകുന്നിൽ, കെ. വി. രാജൻ, ജോജി കഞ്ഞിക്കുഴി, സജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.