കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​നം: ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ
Friday, May 10, 2024 3:41 AM IST
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ൽ ന​യി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും.

രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ക്കും. ല​ഘു​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യാ​യ എ​രു​മേ​ലി ഫൊ​റോ​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ​താ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​മു​ള്‍​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും എ​രു​മേ​ലി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.