ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്നു​പേ​രെ തി​രു​വ​ല്ല​യി​ൽ അ​റ​സ്റ്റ് ചെ​യ്തു
Friday, May 10, 2024 3:41 AM IST
തി​രു​വ​ല്ല: അ​ഞ്ച​ര കി​ലോ​ഗ്രാം വ​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളും ക​ഞ്ചാ​വ് ക​ട​ത്തു​വാ​ൻ സ​ഹാ​യി​ച്ച​യാ​ളും അ​ട​ക്കം മൂ​ന്നു​പേ​ർ തി​രു​വ​ല്ല​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​മൂ​ല​പു​രം ആ​ടുമ്പ​ടം കോ​ള​നി​യി​ൽ കൊ​ങ്ങാ​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ദീ​പു (26), മ​ഞ്ഞാ​ടി ഉ​ര്യാ​ത്ര വീ​ട്ടി​ൽ കി​ര​ൺ വി​ല്യം തോ​മ​സ് (21) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​രി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ദീ​പു​വും കി​ര​ണും എ​ത്തി​ച്ച ക​ഞ്ചാ​വ് കാ​റി​ൽ തി​രു​മൂ​ല​പു​ര​ത്ത് എ​ത്തി​ക്കു​വാ​ൻ സ​ഹാ​യി​ച്ച തി​രു​മൂ​ല​പു​രം അ​ടുമ്പ​ടം മ​റ്റ​ക്കാ​ട്ട് പ​റ​മ്പി​ൽ സെ​ബി​ൻ സ​ജി(23)​യും അ​റ​സ്റ്റി​ലാ​യി. തി​രു​മൂ​ല​പു​രം ആ​ടു​മ്പ​ടം കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് ദീ​പു​വും കി​ര​ണും പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ദീ​പു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും മൂ​ന്ന് കി​ലോ​ഗ്രാം ക​ഞ്ചാ​വും കി​ര​ണി​ന്‍റെ ബാ​ഗി​ൽ​നി​ന്ന് ര​ണ്ട​ര കി​ലോ​ഗ്രാ​മോ​ളം തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ഇ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും കാ​റി​ൽ ക​ഞ്ചാ​വ് തി​രു​മൂ​ല​പു​ര​ത്ത് എ​ത്തി​ക്കു​വാ​ൻ സ​ഹാ​യി​ച്ച സെ​ബി​ൻ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് തി​രു​വ​ല്ല​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ഉ​ട​ൻ​ത​ന്നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് എ​സ്എ​ച്ച്ഒ ബി.​കെ. സു​നി​ൽ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. ആ​ഷാ​ദി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് സം​ഘ​വും ഡാ​ൻ​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ​യും താ​മ​സി​യാ​തെ വ​ല​യി​ലാ​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി എ​സ്. ആ​ഷാ​ദ് പ​റ​ഞ്ഞു.