ഒളിമ്പിക് ക്വിസ്: തോമാപുരവും കുമ്പളപ്പള്ളിയും ജേതാക്കൾ
1444408
Tuesday, August 13, 2024 1:48 AM IST
മണ്ഡപം: സെന്റ് ജോസഫ്സ് എയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിറ്റാരിക്കാൽ ഉപജില്ലാ ഒളിമ്പിക് മെഗാ ക്വിസ് മത്സരത്തിൽ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ തോമാപുരം സെന്റ് തോമസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കുമ്പളപ്പള്ളി എസ്കെജിഎം യുപി സ്കൂളും ഒന്നാംസ്ഥാനം നേടി.
എൽപി വിഭാഗത്തിൽ വെള്ളരിക്കുണ്ട് നിർമലഗിരി എൽപിഎസ് രണ്ടാം സ്ഥാനവും പ്ലാച്ചിക്കര എൻഎസ്എസ് എയുപിഎസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം ചായ്യോത്ത് ഗവ.എച്ച്എസ്എസിനും മൂന്നാം സ്ഥാനം കാറുള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂളിനുമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ വരക്കാട് വികെഎൻഎം എച്ച്എസ്എസ് രണ്ടാം സ്ഥാനവും ബളാൽ ഗവ.എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ മാനേജർ ഫാ.തോമസ് കീഴാരത്തിൽ സമ്മാനവിതരണം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എ.ഡി.ഡെയ്സി, സ്റ്റാഫ് സെക്രട്ടറി ജയൻ പി.ജോൺ എന്നിവർ പ്രസംഗിച്ചു. മണ്ഡപം സ്റ്റെല്ലാ മാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.പി.രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് കീഴാരത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എ.ഡി.ഡെയ്സി, പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു, സീനിയർ അസിസ്റ്റന്റ് പ്രെറ്റി മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. വിഷ്വൽ, ഓഡിയോ റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. പള്ളിക്കര ഗവ. ഹൈസ്കൂളിലെ റിട്ട.മുഖ്യാധ്യാപകൻ സിവിക്കുട്ടി വർഗീസ് ക്വിസ് മാസ്റ്ററായി.