ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക വിതരണം ചെയ്തു
1442094
Monday, August 5, 2024 1:57 AM IST
കാഞ്ഞങ്ങാട്: മില്‍മ മലബാര്‍ മേഖല യൂണിയന് കാലാവസ്ഥവ്യതിയാന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് തുകയുടെ ജില്ലാതല വിതരണോദ്ഘാടനം ഇ.ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിച്ചു.
കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്.മണി അധ്യക്ഷതവഹിച്ചു. മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്, എംആര്‍സിഎംപിയു ഡയറക്ടര്‍ കെ.സുധാകരന്, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി, മില്‍മ കാസര്‍ഗോഡ് ഡയറി മാനേജര്‍ മാത്യു വര്‍ഗീസ്, പിഐഐഎസ് മാനേജര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജയിംസ് സ്വാഗതവും പി ആന്‍ഡ് ഐ ജില്ലാ ഹെഡ് വി.ഷാജി നന്ദിയും പറഞ്ഞു.