സ്വര്‍ണം സ്വന്തമാണെങ്കില്‍ കോടതിയില്‍ തെളിയിക്കണം: മനുഷ്യാവകാശ കമ്മീഷന്
1430732
Saturday, June 22, 2024 1:01 AM IST
കാസര്‍ഗോഡ്: ബദിയഡുക്ക നീര്‍ച്ചാലിലെ ജ്വല്ലറിയില്‍ നിന്നും കര്‍ണാടക പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പണവും ജ്വല്ലറി ഉടമയുടെ ഉടമസ്ഥതതയിലുള്ളതാണെങ്കില് ബന്ധപ്പെട്ട കോടതിയില്‍ നിയമപ്രകാരം തെളിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
ജ്വല്ലറി ഉടമയുടെ ഭാര്യ ജയശ്രീ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കികൊണ്ടാണ് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. കുന്ദാപുര പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ കുറ്റസമ്മത മൊഴി പ്രകാരമാണ് സ്വർണം പോലീസ് റിക്കവര്‍ ചെയ്തതെന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
കളവുമുതലാണെന്ന് അറിഞ്ഞുകൊണ്ടാണ് ഉടമ സദാശിവ സ്വര്‍ണം വാങ്ങിയത്. കുന്ദാപുര പോലീസ് സദാശിവയെ പ്രതി ചേര്‍ത്തിട്ടുണ്ട്. കുന്ദാപുര പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പണവും തന്റേതാണെന്നാണ് പരാതിക്കാരിയുടെ അവകാശവാദം.