പി.കുഞ്ഞിരാമന് നായര്‍ അനുസ്മരണം
1425477
Tuesday, May 28, 2024 2:28 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാകവി പി.കുഞ്ഞിരാമന് നായരെ അനുസ്മരിച്ചു. കവിയുടെ 46-ാം ചരമവാര്‍ഷിക ദിനത്തില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കവി നാലപ്പാടന് പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. അനീശന്‍, കൗണ്‍സിലര്‍മാരായ എ.കെ.ലക്ഷ്മി ടി.ബാലകൃഷ്ണന്, കെ.വി.മായാകുമാരി, ഫൗസിയ ഷെരീഫ്, എം.ശോഭന, സി.എച്ച്.സുബൈദ, റഷിയ ഗഫൂര്‍, ആയിഷ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പ്രഭാവതി സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ കെ.രവീന്ദ്രന് നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: മഹാകവി പി.കുഞ്ഞിരാമന് നായര്‍ പല കാലങ്ങളില്‍ പടരുന്ന കവിയാണെന്നും ഇനിയും ധാരാളം പഠിക്കാനുള്ള അപൂര്‍വപ്രതിഭയാണ് അദ്ദേഹമെന്നും ആര്.ചന്ദ്രബോസ് പറഞ്ഞു. കാഞ്ഞങ്ങാട് പി സ്മാരക സമിതി പി.സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച പി സ്മൃതിയില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.മുരളീധരന് അധ്യക്ഷതവഹിച്ചു. ഇ.പി.രാജഗോപാലന്‍, എ.എം.ശ്രീധരന്, സി.പി.ശുഭ, കുഞ്ഞിക്കണ്ണന് കക്കാണത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.വി.സജീവന് സ്വാഗതവും രാമകൃഷ്ണന് വാണിയമ്പാറ നന്ദിയും പറഞ്ഞു.