വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട സംഭവം: മൂന്നുപേർ അറസ്റ്റിൽ
1424016
Tuesday, May 21, 2024 7:47 AM IST
പടന്ന: വീട്ടുമുറ്റത്ത് നിർത്തിയിട്ട വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട സംഭവത്തിൽ മൂന്ന് പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തെക്കെക്കാട്ടിലെ പി.വി.ശ്രീജേഷ് (30), പി.വി.ഹരീഷ് (30), വടക്കെകാട്ടിലെ സി.വി.സഞ്ജയ്(26) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. തെക്കെക്കാട്ടിലെ കെ.പ്രീജയുടെ സ്കൂട്ടറാണ് ഈ മാസം ഏഴിന് പുലർച്ചെ വീട്ടുമുറ്റത്ത് തീയിട്ടത്. പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.