അ​വ​ശ്യ സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ വോ​ട്ട് നാ​ളെ ആ​രം​ഭി​ക്കും
Saturday, April 20, 2024 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്:കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​വ​ശ്യ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് നാ​ളെ ആ​രം​ഭി​ക്കും. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്ങ് സെ​ന്‍റ​റു​ക​ളി​ല്‍ നേ​ര​ത്തെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് ഉ​ണ്ടാ​യി​രി​ക്ക​ണം. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വോ​ട്ടി​ങ് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പശേ​ഖ​ര്‍ അ​റി​യി​ച്ചു.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ്, കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ്, ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി ടെ​ക്‌​നി​ക്ക്, പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ എ.​കു​ഞ്ഞി​രാ​മ​ന്‍ അ​ടി​യോ​ടി സ്മാ​ര​ക ജി​വി​എ​ച്ച്എ​സ്എ​സ് പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ കെ​പി​ആ​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് ക​ല്യാ​ശേ​രി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​ദി​സ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം അ​പേ​ക്ഷ ന​ല്‍​കി​യ വോ​ട്ട​ര്‍​ക്ക് സെ​ന്‍റ​റി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.