കെ​എ​ൽ-14 സോ​ൾ​ജ്യേ​ഴ്സ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Sunday, April 28, 2024 7:38 AM IST
ചെ​റു​വ​ത്തൂ​ർ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നും സൈ​നി​ക - അ​ർ​ധ​സൈ​നി​ക മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ടെ​യും വി​ര​മി​ച്ച​വ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ സോ​ൾ​ജ്യേ​ഴ്സ് ഓ​ഫ് കെ​എ​ൽ-14 വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം ചെ​റു​വ​ത്തൂ​ർ പൂ​മാ​ല ഭ​ഗ​വ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​ല​ച്ചി​ത്ര താ​രം പി.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് നേ​ടി​യ ദേ​ശീ​യ ക​ബ​ഡി പ​രി​ശീ​ല​ക​ൻ ഇ.​ഭാ​സ്ക​ര​നെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

സെ​ക്ര​ട്ട​റി ജ​യ​ൻ പൊ​ന്ന​ൻ, ട്ര​ഷ​റ​ർ ടി.​വി.​വ​ൽ​സ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സു​ഭാ​ഷ് അ​റു​ക​ര​യു​ടെ നാ​ട​ൻ ക​ലാ​മേ​ള​യും സൊ​സൈ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.