സി​പി​എം ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ത​ട്ടു​ക​ട ക​ത്തി​ന​ശി​ച്ചു
Sunday, April 28, 2024 7:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബ​ല്ലാ ക​ട​പ്പു​റ​ത്ത് സി​പി​എം ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ത​ട്ടു​ക​ട ക​ത്തി​ന​ശി​ച്ചു. മീ​നാ​പ്പീ​സ് ക​ണ്ട​ത്തി​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ 138-ാം ന​മ്പ​ർ ബൂ​ത്തി​ൽ ഏ​ജ​ന്‍റാ​യി​രു​ന്ന ബ​ല്ലാ ക​ട​പ്പു​റ​ത്തെ മൂ​സ​ക്കു​ട്ടി​യു​ടെ ത​ട്ടു​ക​ട​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ മൂ​സ​ക്കു​ട്ടി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര വ​രെ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട​ത്.

ഹോ​സ്ദു​ർ​ഗ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​പി.​ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.മു​സ്ലീം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​വു​മാ​യി ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​ദേ​ശ​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.