യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്ക് മ​ർ​ദ​നം: എ​ട്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Sunday, April 28, 2024 7:38 AM IST
പ​യ്യ​ന്നൂ​ർ: യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെതി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ന്നൂ​രി​ലെ ന​വ​നീ​ത് നാ​രാ​യ​ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

മൃ​തു​ൽ രാ​ജ്, സ​ജേ​ഷ്, സു​ജി​ൽ, വി​നോ​ദ്, അ​ഭി​നേ​ഷ് തു​ട​ങ്ങി എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ന്നൂ​ർ യു​പി സ്കൂ​ളി​ലെ 84-ാം ബൂ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തിച്ചി​രു​ന്ന ന​വ​നീ​തി​നേ​യും വി​നോ​ദ് കു​മാ​റി​നേ​യും പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർദിച്ച​താ​യാ​ണ് ന​വ​നീ​ത് ന​ല്കി​യ പ​രാ​തി​യി​ലു​ള്ള​ത്. ക​ള്ള​വോ​ട്ട് ച​ല​ഞ്ച് ചെ​യ്ത​തി​ന്‍റെ വി​രോ​ധ​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.