ബൈ​ക്ക് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Sunday, April 28, 2024 7:38 AM IST
പ​യ്യ​ന്നൂ​ർ: യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ബൈ​ക്ക് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്കെ​തി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

പു​ത്തൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പി. ​ശ​ശീ​ധ​ര​ന്‍റെ പ​രാ​തി​യി​ൽ ര​തീ​ഷ് കോ​ളി​യാ​ട​നും ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്. പു​ത്തൂ​ർ എ​എ​ൽ​പി സ്കൂ​ളി​ലെ 11-ാം ബൂ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ ബൈ​ക്കി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൂ​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ന്‍റെ സീ​റ്റും കേ​ബി​ളു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. 20,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യതാ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.