അപകടമേഖലയായി ചെറുവത്തൂർ; വാനിടിച്ച് സ്കൂട്ടർ യാത്രികർക്ക് ഗുരുതര പരിക്ക്
1417033
Thursday, April 18, 2024 1:47 AM IST
ചെറുവത്തൂർ: നവീകരണം നടന്നു വരുന്ന ദേശീയപാതയിൽ വീണ്ടും അപകടം.മിനി വാനിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പയ്യങ്കി കുഴിഞ്ഞടിയിലെ ടി.ഹംസയുടെ മകൻ നീലേശ്വരം കേന്ദ്രീയ വിദ്യാലയം പത്താം തരം വിദ്യാർഥി ഇസ്മയിൽ (14), ബൈക്കോടിച്ച ഇസ്മയിലിന്റെ ഉമ്മയുടെ ഉപ്പ എൻ.പി.ഷാഫി(67) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇസ്മയിലിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
എൻ.പി.ഷാഫിയെ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മയിലിന് കാലിനും മുഖത്തും വായക്കും അപകടത്തിൽ പരിക്കേറ്റു. ചെറുവത്തൂർ ടൗണിന് പടിഞ്ഞാറ് ഭാഗത്ത് കൂടി കടന്നു പോകുന്ന ദേശീയ പാതയിലെ മാർക്കറ്റിനടുത്തുള്ള ജംഗ്ഷൻ അപകട മേഖലയാവുകയാണ്.
നാല് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.