കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു
1395132
Saturday, February 24, 2024 6:17 AM IST
രാജപുരം: തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി തുകയും ഗ്രാന്റുകളും സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിലും ബജറ്റില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ തുക വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. സൈമണ്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ. ഗോപി, പ്രിയ ഷാജി, എം. രാധാമണി, ഷോബി ജോസഫ്, സി. രേഖ, പി. ഗീത, അലക്സ് നെടിയകാല, സന്തോഷ് വി. ചാക്കോ എന്നിവർ പ്രസംഗിച്ചു.