ബ​യോ​ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, February 24, 2024 6:17 AM IST
ചി​റ്റാ​രി​ക്കാ​ൽ: 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​ക്ക് സൗ​ജ​ന്യ​മാ​യി ബ​യോ ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ളെ ജൈ​വ വ​ള​മാ​ക്കി മാ​റ്റു​ന്ന​ത്തി​നു​ള്ള​താ​ണ് ബ​യോ ബി​ന്നു​ക​ൾ.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഴ്‌​സി മാ​ണി, വി​നീ​ത് ലാ​ൽ തെ​ങ്ങും​പ​ള്ളി, ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ അ​രു​ണ​ൻ, ഹെ​ഡ് ക്ലാ​ർ​ക്ക് അ​നീ​ഷ് വ​ര​ക്കാ​ട്, വി​ഇ​ഒ വി​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.