ഭിന്നശേഷി ഉപകരണങ്ങൾ നൽകൽ പദ്ധതി: മെഡിക്കൽ ക്യാമ്പ് നടത്തി
1394596
Thursday, February 22, 2024 1:10 AM IST
രാജപുരം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി പ്രകാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ള ഗുണഭോക്താക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ നിർണയിക്കുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ഗീത അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ അജിത് പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എം. അബ്ദുള്ള സ്വാഗതവും സീനിയർ ക്ലാർക്ക് പി.കെ. രഘുനാഥൻ നന്ദിയും പറഞ്ഞു. ഡോ. നിത്യാനന്ദ ബാബു, ഡോ. ശ്രീകുമാർ മോഹൻ എന്നിവർ നേതൃത്വം നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കായി മുളിയാർ സ്നേഹ ബഡ്സ് സ്കളിൽ 22നും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കായി ജില്ലാ പഞ്ചായത്ത് കോന്പൗണ്ടിൽ 22നും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കായി പിലിക്കോട് ഫ്രണ്ട് ക്ലബ് കരക്കേരു കാലിക്കടവ് മൈതാനിയിൽ 23നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കായി മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റൽ മംഗൽപാടിയിൽ 24നും മെഡിക്കൽ ക്യാമ്പ് നടക്കും.