അപകടം കൈയെത്തും ദൂരെ
1394595
Thursday, February 22, 2024 1:10 AM IST
മാലക്കല്ല്: മാലക്കല്ല് ടൗണിൽ സെന്റ് മേരീസ് നഴ്സറി സ്കൂളിനു സമീപത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ. നൂറുകണക്കിന് കുട്ടികൾ നടന്നു പോകുന്ന റോഡിൽ സുരക്ഷാവേലി തകർന്ന നിലയിലുള്ള ട്രാൻസ്ഫോർമറാണ് മാറ്റണമെന്ന ആവശ്യം ഉയരുന്നത്.
റോഡ് വികസനം വരുന്നതോടെ ഇതിന് സമീപത്ത് കൂടി റോഡ് കടന്നു പോകുന്നതിനാൽ ഇതിനോട് ചേർന്ന് വേണം കാൽനടയാത്രക്കാർക്ക് നടക്കാൻ. കുട്ടികൾ അറിയാതെ ഒന്നു കൈനീട്ടിയാൽ മുട്ടുന്ന ദൂരത്തിലാണ് ഫ്യൂസുകൾ കിടക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റുമ്പോൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാതെ പിന്നീടും മാറ്റാം എന്ന തീരുമാനമാണ് അധികൃതർ കൈകൊണ്ടിരിക്കുന്നത്.
പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. തീരുമാനം മാറ്റി എത്രയും വേഗം ട്രാൻസ്ഫോമർ കൂടി മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.