മാസങ്ങളായി നീക്കം ചെയ്യാതെ പ്ലാസ്റ്റിക് മാലിന്യം
1394281
Tuesday, February 20, 2024 7:57 AM IST
പാണത്തൂർ: പനത്തടി പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാതെ കുന്നുകൂടി കിടക്കുന്നു. വട്ടക്കയത്തുള്ള പ്ലാസ്റ്റിക് ഗോഡൗണിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ എത്താത്തതാണ് ഇങ്ങനെ കിടക്കാൻ കാരണം.
കഴിഞ്ഞ മൂന്നുമാസമായി പ്ലാസ്റ്റിക്കുകൾ ഇവിടെ തന്നെ കിടക്കുകയാണ്. മൂന്നുമാസം മുമ്പ് വരെ ഗോഡൗണിലേക്ക് എത്തിച്ചതിന്റെ പണം ഇതുവരെയും കൊടുക്കാത്തതാണ് പിന്നീട് വാഹനങ്ങൾ വരാതിരിക്കാൻ കാരണമായത് എന്ന് നാട്ടുകാർ പറയുന്നു. പ്രാദേശിക സ്ഥലങ്ങളിൽ കൂട്ടിയിടുന്ന പ്ലാസ്റ്റിക്കുകൾ തെരുവുനായ്കളും മറ്റും കടിച്ചു മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു ചെന്നിടുന്നത് വലിയ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.