പോക്സോ: പ്രതിക്ക് അഞ്ചുവർഷം തടവ്
1374941
Friday, December 1, 2023 7:04 AM IST
കാഞ്ഞങ്ങാട്: പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിയ മുടത്തിക്കണ്ടത്തെ സുന്ദരൻ എന്ന ബാബു(63)വിനെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം കൂടി അധികതടവ് അനുഭവിക്കണം. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ബേക്കൽ എസ്ഐ ആയിരുന്ന സി. രാമചന്ദ്രനാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.