പൂർവവിദ്യാര്‍ഥി കുടുംബ സംഗമം
1336697
Tuesday, September 19, 2023 6:37 AM IST
ബന്തടുക്ക: ഗവ. എച്ച്എസ്എസിലെ സ്നേഹതീരം 1978-79 എസ്എസ്എല്‍സി ബാച്ച് കുടുംബസംഗമവും ഓണാഘോഷവും കൂട്ടായ്മ പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സതീശന് ബന്തടുക്ക അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കെ.ബലരാമന് നമ്പ്യാര്‍, സണ്ണി ജോസഫ്, എന്‍.ശാന്ത, ഇ.മാധവന്, നാരായണന് നായര്‍ ബേത്തൂര്‍പാറ, എന്‍.ജെ.ജോസ്, രാധാകൃഷ്ണന് കരിവേടകം, പി.ചന്ദ്രന്, തമ്പാന് നായര്‍, പി.വി.ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.