കെട്ടിടത്തില്നിന്നു വീണു മരിച്ചു
1301510
Saturday, June 10, 2023 12:15 AM IST
കുമ്പള: കെട്ടിടത്തില്നിന്നു വീണ് ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. അട്ടഗോളിയിലെ ബാപ്റ്റിസ്റ്റ് ക്രാസ്ത (59) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി അട്ടഗോളിയിലെ ഒരു കെട്ടിടത്തിന്റെ സമീപത്താണ് ബാപ്റ്റിസ്റ്റിനെ അബോധാവസ്ഥയില് വീണുകിടക്കുന്നത് അതുവഴി വന്ന പോലീസ് കണ്ടത്. ഉടന് തന്നെ മംഗല്പ്പാടിയിലെയും തുടര്ന്ന് കാസര്ഗോട്ടെയും ആശുപത്രികളില് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല് പിന്നീട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്ച്ചെയോടെയാണ് മരിച്ചത്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.