മാടായിപ്പാറയിലേക്ക് സൈക്കിള്‍ സവാരി നടത്തി
1299984
Sunday, June 4, 2023 7:42 AM IST
തൃക്കരിപ്പൂർ: ലോക സൈക്ലിംഗ് ദിനത്തില്‍ സഞ്ചാരത്തിനുള്ള സ്വയംപര്യാപ്ത മാതൃക എന്ന ഐക്യരാഷ്ട്രസഭയുടെ മുദ്രാവാക്യം ഏറ്റെടുത്ത് തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ മാടായിപ്പാറയിലേക്ക് സൈക്കിള്‍ സവാരി നടത്തി.
40 പേരടങ്ങിയ സംഘം പുലര്‍ച്ചെ ഏഴോടെ മാടായിപ്പാറയിലെത്തി. സരിത്ത് ഏഴിമല, ഡോ.എ.വി.മധുസൂദനൻ, എ.കെ.അബ്ദുള്ളക്കുട്ടി, എം.സി.ഹനീഫ, ഫൈസല്‍ സലാം, മുഹമ്മദലി കുനിമ്മൽ, സജിന്‍ കോറോം, രഘുനാഥ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
മാടായി പാറക്കുളത്തിന് സമീപം മാട്ടൂല്‍ വീല്ഗാംഗ്, കുഞ്ഞിമംഗലം ചെയിന്ഷിഫ്റ്റേഴ്സ് ക്ലബുകളുടെ പ്രതിനിധികള്‍ക്കൊപ്പം ഒത്തുചേര്‍ന്നു. തുടര്‍ന്ന് സൈക്ലിസ്റ്റുകള്ക്കാവശ്യമായ ആരോഗ്യ പരിപാലന ശീലങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.പ്രവീണ്‍ ഗോപിനാഥ് ക്ലാസെടുത്തു. ടിസിസി പ്രസിഡന്റ് ഡോ.പി.കെ. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജി ശ്രീധർ, രക്ഷാധികാരി ടി.എം.സി.ഇബ്രാഹിം, ട്രഷറര്‍ അരുണ്‍ ഫോട്ടോഫാസ്റ്റ്, കെ.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.