കെപിഎസ്ടിഎ പ്രതിഷേധ പ്രകടനം നടത്തി
1299982
Sunday, June 4, 2023 7:42 AM IST
കാഞ്ഞങ്ങാട്: മധ്യവേനലവധി നഷ്ടപ്പെടുത്താനും ശനിയാഴ്ചകള് പ്രവൃത്തി ദിനമാക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍ അധ്യക്ഷത വഹിച്ചു.
എ.വി.ഗിരീശൻ, കെ.അനില്‍കുമാര്‍, ജി.കെ. ഗിരീഷ്, സി.എം.വര്‍ഗീസ്, ടി.രാജേഷ് കുമാർ, കെ.ശശീന്ദ്രന്, എ.ജയദേവന് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് എം.കെ.പ്രിയ, കെ.ടി.റോയ്, അനില്‍ നീലാംബരി, ജിജോ ജോസഫ്, ടിജി ദേവസ്യ, കേശവന് നമ്പൂതിരി, ടി.വി.അനൂപ് കുമാർ, നികേഷ് മാടായി എന്നിവര്‍ നേതൃത്വം നല്കി.