കടന്നുപോകുന്ന ഭാഗങ്ങളില്‍ മണ്ണെടുപ്പ്, കുഴല്‍ക്കിണര്‍ നിര്‍മാണം അനുവദനീയമല്ല
1299375
Friday, June 2, 2023 12:26 AM IST
കാസര്‍ഗോഡ്: പ്രകൃതിവാതക പൈപ്പ്ലൈന് കടന്നുപോകുന്ന ഭാഗങ്ങളില്‍ യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള മണ്ണെടുപ്പ്, കുഴല്‍ക്കിണര്‍ നിര്‍മാണം തുടങ്ങി ഒരു തരത്തിലുള്ള പ്രവൃത്തികളും അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
കുഴല്‍കിണര്‍ നിര്‍മാതാക്കള്‍, മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകള്‍ എന്നിവര്‍ ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കണം. ഫോണ്‍: 9446601700.
മംഗല്പാടി പഞ്ചായത്ത് പരിധിയിലെ കുബനൂര്‍ വില്ലേജില്‍ കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ്ലൈന് കടന്നുപോകുന്ന ഭാഗത്ത് മേയ് ഏഴിന് ഒഎഫ്സി കേബിള്‍ മുറിഞ്ഞതായി ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ അനധികൃതമായി കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനിടയിലാണ് കേബിളിന് കേടുപാടുകള്‍ ഉണ്ടായതെന്ന് കണ്ടെത്തി.
ഒഎഫ്സി കേബിളിനുണ്ടായ കേടുപാട് ഉയര്‍ന്ന മര്‍ദ്ദത്തില്‍ വാതകമുള്ള പൈപ്പ്ലൈനില്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ അതിഗുരുതരമായ സാഹചര്യം ഉണ്ടാകുമായിരുന്നു.