കാഞ്ഞങ്ങാട്: ഖാദി ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം നാളെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ 10നു രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിക്കും. സ്വാതന്ത്ര്യസമരചരിത്രവും ഖാദി പ്രസ്ഥാനവും എന്ന വിഷയത്തില്‍ ടി.കെ.സുധാകരന് സംസാരിക്കും. 11.30നു നടക്കുന്ന പ്രതിധിനി സമ്മേളനം മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്യും.സമാപനസമ്മേളനം കേരള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യും.