മ​ണ​ല്‍ മാ​ഫി​യ​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി
Wednesday, March 29, 2023 1:05 AM IST
മ​ഞ്ചേ​ശ്വ​രം: മ​ണ​ല്‍ മാ​ഫി​യ​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. പ​ത്ത് അ​ന​ധി​കൃ​ത ക​ട​വു​ക​ളും 11 തോ​ണി​ക​ളും മൂ​ന്നു മ​ണ​ല്‍ ഊ​റ്റു യ​ന്ത്ര​ങ്ങ​ളും ത​ക​ര്‍​ത്തു. ര​ണ്ടു ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും ഇ​ന്ന​ലെ രാ​ത്രി​യു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജോ​ഡ്ക​ല്ലി​ല്‍ ക​ട​വു​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള അ​ന​ധി​കൃ​ത റോ​ഡും ക​ട​വു​ക​ളും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​രി​ച്ച് വെ​ച്ച 25 ലോ​ഡ് മ​ണ​ല്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളി.
പൈ​വ​ളി​ഗെ ക​ളാ​യി​ല്‍ നി​ന്നാ​ണ് മ​ണ​ല്‍ ക​യ​റ്റാ​ന്‍ എ​ത്തി​യ ര​ണ്ടു ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ട​വി​ലേ​ക്കു​ള്ള റോ​ഡും അ​ന​ധി​കൃ​ത ക​ട​വു​ക​ളും ത​ക​ര്‍​ത്തു. ഒ​ള​യം​പു​ഴ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു ക​ട​വു​ക​ള്‍ ത​ക​ര്‍​ത്തു. മൊ​ഗ്രാ​ല്‍ മ​ടി​മു​ഗ​ര്‍, കെ​കെ​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​മ്പ​തു തോ​ണി​ക​ളും ക​ട​വു​ക​ളും ത​ക​ര്‍​ത്തു.
പ​ച്ചാ​ണി, മ​ണ്ടേ​ക്കാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ന്ന് തോ​ണി​ക​ളും ക​ട​വു​ക​ളും ത​ക​ര്‍​ത്തു. മ​ണ​ല്‍ മാ​ഫി​യ​ക്കെ​തി​രെ ജി​യോ​ള​ജി വ​കു​പ്പ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​ല്‍ നാ​ട്ടു​കാ​രി​ല്‍ നി​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്‌​ഐ എ​ന്‍. അ​ന്‍​സാ​ര്‍, കു​മ്പ​ള സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ഇ. ​അ​നൂ​പ്, എ​സ്‌​ഐ വി.​കെ. അ​നീ​ഷ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.