ചായ്യോം മദര്‍ അലക്സിയ സ്കൂളിന് ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നേട്ടം
1279046
Sunday, March 19, 2023 1:44 AM IST
ചായ്യോത്ത്: ദേശീയതലത്തില്‍ നടത്തുന്ന കോംപറ്റേറ്റീവ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച നേട്ടവുമായി ചായ്യോം മദര്‍ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍. എട്ടാംക്ലാസ് വിദ്യാര്‍ഥി വി.ജെ. ജേക്കബ് ദേശീയതലത്തില്‍ മൂന്നാംസ്ഥാനം നേടി.
ഒമ്പതാം ക്ലാസില്‍ നിന്ന് മിഷേല്‍ അന്ന ചാള്‍സ്, ഏഴാം ക്ലാസില്‍ നിന്ന് എസ്. നൈജില്‍, ആറാം ക്ലാസില്‍ നിന്ന് കെ. ദേവതേജസ്, അഞ്ചാം ക്ലാസില്‍ നിന്ന് കെ.വി. ശ്രീയ, നാലാം ക്ലാസില്‍ നിന്ന് നഥാനിയേല്‍ അന്വിന് മാത്യു എന്നിവരും സ്കോളര്‍ഷിപ്പിന് അര്‍ഹരായി.
വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ എ.കെ. മിനി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എ. ജൂലിയറ്റ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സിബി തോമസ്, പി.വി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. പാലാത്തടം മാസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമ ജോസ് വാഴേംപ്ലാക്കലിന്റെയും സജ്നയുടെയും മകനാണ് മൂന്നാം റാങ്ക് നേടിയ വി.ജെ. ജേക്കബ്.