കായകല്പ് പുരസ്കാരം: കാസര്‍ഗോഡിന് നേട്ടം
1278574
Saturday, March 18, 2023 1:10 AM IST
കാസര്‍ഗോഡ്: സംസ്ഥാന കായകല്‍പ്പ് പുരസ്കാരത്തില്‍ കാസര്‍ഗോഡിന് നേട്ടം. സംസ്ഥാനതലത്തില്‍ നഗരാരോഗ്യകേന്ദ്ര വിഭാഗത്തില്‍ കാസര്‍ഗോഡ് പുലിക്കുന്ന് നഗരാരോഗ്യകേന്ദ്രം 71.83 സ്കോര്‍ നേടി കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. ജില്ലാതലത്തില്‍ വലിയപറമ്പ, ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ (96.5) ഒന്നാം സ്ഥാനം നേടി.
പടന്ന കുടുംബാരോഗ്യകേന്ദ്രം 96 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും 95.4 മാര്‍ക്ക് നേടി കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ കമന്റേഷന്‍ അവാര്‍ഡ് നേടിയ പുലിക്കുന്ന് നഗരാരോഗ്യ കേന്ദ്രത്തിന് 50000 രൂപയും, ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം, രണ്ടും മൂന്നും സ്ഥാപങ്ങള്‍ക്ക് 50,000 രൂപയും ലഭിക്കും.