വിദ്യാർഥികൾക്ക് തൊഴിൽ പരിശീലന പദ്ധതി
1247135
Friday, December 9, 2022 12:41 AM IST
വെള്ളരിക്കുണ്ട്: പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകാൻ കർമപദ്ധതിയുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂൾ. കുട്ടികളെ സ്വയംതൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പ്ലംബിംഗ്, പെയിന്റിംഗ്, വയറിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.
ഈ മേഖലയിൽ വിദഗ്ധരായവരാണ് ക്ലാസുകൾ നയിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം എട്ട്, ഒന്പത് ക്ലാസുകളിലെ സന്നദ്ധരായ കുട്ടികൾക്ക് പരിശീലനം നൽകും. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാകുളം അധ്യക്ഷത വഹിച്ചു. അസി.മനേജർ ഫാ.തോമസ് കളത്തിൽ, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ, പിടിഎ പ്രസിഡന്റ് രാജൻ സ്വാതി, മുഖ്യാധ്യാപിക കെ.എം.അന്നമ്മ എന്നിവർ പ്രസംഗിച്ചു.