പൗരവിചാരണ വാഹനജാഥ സമാപിച്ചു
1247132
Friday, December 9, 2022 12:41 AM IST
ഒടയഞ്ചാൽ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗരവിചാരണ വാഹനജാഥ സമാപിച്ചു. സമാപന സമ്മേളനം യു ഡിഎഫ് ജില്ലാ ചെയർമാൻ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്ത് അധ്യക്ഷതവഹിച്ചു. മധുസൂദനൻ ബാലൂർ, ബാലകൃഷണൻ നായർ ചക്കിട്ടടുക്കം, മീനാക്ഷി ബാലകൃഷ്ണൻ, പി.വി.സുരേഷ്, ഹരീഷ് പി.നായർ, ബി.പി. പ്രദീപ്കുമാർ, സി.വി.ഭാവനൻ, ബാബുരാജ്, രതീഷ് രാഘവൻ, ഫസൽ, ഡാർലിൻ ജോർജ് കടവൻ, അബ്ദുള്ള കൊട്ടോടി, ബാബു കദളിമറ്റം, സോമി മാത്യു, എം.എൻ.സൈമൺ, കെ.ബാലചന്ദ്രൻ അടുക്കം, എം.പി.ജോസഫ്, മുരളി പനങ്ങാട്, കൃഷ്ണൻ നായർ പനത്തടി, പി.യു. പത്മനാഭൻ നായർ, നാരായണൻ വയമ്പ്, പി. കെ.ബാലചന്ദ്രൻ, മാധവൻ നായർ ബളാൽ, സുരേന്ദ്രൻ ബളാൽ, ബിനോയ് ആന്റണി, ആൻസി, ഷീജ, ജിബിൻ, കെ.നാരായണൻ നായർ കപ്പാത്തിക്കാല് എന്നിവർ പങ്കെടുത്തു.