ആരോഗ്യവകുപ്പ് പരിശോധന നടത്തി
1242582
Wednesday, November 23, 2022 12:41 AM IST
ചായ്യോം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചായ്യോത്ത് ഭക്ഷ്യസാധനങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു. കലോത്സവ ദിവസങ്ങളിലും ശേഷവും കൃത്യമായി ശുചിത്വത്തോടെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും കുടിവെള്ളം ഗണനിലവാര പരിശോധന അടക്കം ചെയ്ത് ശുദ്ധജല വിതരണ സംവിധാനം ഉറപ്പു വരുത്താനും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, തുടങ്ങിയവ ഉറപ്പു വരുത്താനും സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി.
അലക്ഷ്യമായി വലിച്ചെറിയിയാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ച വെക്കാനും നിർദേശം നൽകി.
കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി.സുരേഷ്ബാബു നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെഎച്ച്ഐമാരായ മുരളീധരൻ, ബാബു, സജേഷ് ,രഞ്ജിത്ത് ജെപിഎച്ച്എൻ മിനിമോൾ എന്നിവർ പങ്കെടുത്തു.