ലോഡ്ജുകളില്‍ പരിശോധന: എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍
1227752
Thursday, October 6, 2022 12:41 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 3.9 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായി.
കരിവെള്ളൂരിലെ ടി.മുഹമ്മദ് സഫ്വാന് (24), ചെറുവത്തൂര്‍ പയ്യങ്കിയിലെ എ.സി.അബ്ദുൾ ഖാദര്‍ (29), തൃക്കരിപ്പൂര്‍ സൗത്ത് എളമ്പച്ചി വള്‍വക്കാട്ടെ ടി.പി.മുഹമ്മദ് അഫ്സല് (25) എന്നിവരാണ് കുന്നുമ്മലിലെ ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി അറസ്റ്റിലായത്.
മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച കെഎല്‍ 60 എ 139 നമ്പര്‍ ബുള്ളറ്റും പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന് നായരുടെയും എസ്ഐ കെ.പി. സതീശന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എഎസ്ഐ അബുബക്കര്‍ കല്ലായി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ നികേഷ്, അജയന് എന്നിവരും പങ്കെടുത്തു.