മാതൃശിശു ആശുപത്രി പ്രവർത്തനം ആരംഭിക്കണം: കെജിഎൻഎ
1226500
Saturday, October 1, 2022 12:43 AM IST
കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ മാതൃശിശു ആശുപത്രിയിൽ ആവശ്യത്തിന് നഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചു പ്രവർത്തനം ആരംഭിക്കണമന്ന് കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സി.എച്ച്.കുഞ്ഞന്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.പി. ദിവ്യ അധ്യക്ഷതവഹിച്ചു. പി.സി.സുബൈദ, വേണുഗോപാൽ, പി.കെ.അച്ചാമ്മ, എം.വി.വിനീത, പി.വി.പവിത്രൻ, പി.വി.അനീഷ് എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം വി.വി.രമേശനും പ്രതിനിധി സമ്മേളനം ഖമറുസമനും ഉദ്ഘാടനം ചെയ്തു. ശ്രീജ പള്ളിക്കര, കെ.വി.ബിന്ദുമോൾ, ടി.പി.അഭിൻ, ജോന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി.ദിവ്യ (പ്രസിഡന്റ്), പി.വി.പവിത്രൻ (സെക്രട്ടറി), എ.പ്രസീന (ട്രഷറർ).