കാ​റി​ന് മു​ക​ളി​ല്‍ ആ​ളെ ഇ​രു​ത്തി അ​ഭ്യാ​സം; ഡ്രൈ​വ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Tuesday, September 27, 2022 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് മു​ക​ളി​ല്‍ ആ​ളെ ഇ​രു​ത്തി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ഡ്രൈ​വ​റെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​ക്കൈ​യി​ലെ ഗൗ​തം കൃ​ഷ്ണ (20)യെ​യാ​ണ് അ​മ്പ​ല​ത്ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ത്ത​റ ഭാ​ഗ​ത്ത് നി​ന്നും മാ​വു​ങ്കാ​ല്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് മു​ക​ളി​ലാ​ണ് ആ​ളെ ഇ​രു​ത്തി​യ​ത്. കോ​ട്ട​പ്പാ​റ​യി​ല്‍ നി​ന്നാ​ണ് കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​ര്‍ ഗൗ​തം കൃ​ഷ്ണ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ സ​ബ്ജൂ​ണി​യ​ര്‍ ഹാ​ന്‍​ഡ്‌​ബോ​ള്‍
ചാ​മ്പ്യ​ന്‍​ഷി​പ്പ് ര​ണ്ടി​ന്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ സ​ബ് ജൂ​ണി​യ​ര്‍ ഹാ​ന്‍​ഡ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും. 1.1.2006 ന് ​ശേ​ഷം ജ​നി​ച്ച കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28 നു ​മു​മ്പ് 9747536163 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.