പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Friday, May 3, 2024 6:25 AM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി. ദീ​ർ​ഘ​കാ​ല​മാ​യി പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രെ ആ​ദ​രി​ച്ചു.

വാ​ർ​ഡു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. റ​ഫീ​ഖ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡ​യാ​ന മ​ച്ചാ​ഡോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സാ​ലിം സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​യിം​സ് തോ​മ​സ്, പ്ര​വീ​ണ്‍ എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.