സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ഉ​ല്‍​സ​വ കാ​ല​ത്തെ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ കോ​ച്ചു​ക​ള്‍ കൂ​ട്ടി​യും ഷൊ​ര്‍​ണൂ​ര്‍- ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പ്ര​തി​ദി​ന സ​ര്‍​വീ​സാ​ക്കി​യും റെ​യി​ല്‍​വേ. ഷൊ​ര്‍​ണൂ​ര്‍-​ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പ്ര​തി​ദി​ന സ​ര്‍​വീ​സാ​യി ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് തു​ട​രു​ക. ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും.

ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സാ​ണ് ഏ​ഴ് ദി​വ​സ​മാ​ക്കി​യ​ത്. ഈ ​മാ​സം സ​ര്‍​വീ​സ് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം. കൂ​ടാ​തെ പ​യ്യോ​ളി​യി​ല്‍ സ്റ്റോ​പ്പു​മു​ണ്ട്. നേ​ര​ത്തെ പ​യ്യോ​ളി​യി​ല്‍ ര​ണ്ട് ദി​വ​സം സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് എ​ടു​ത്തു​ക​ള​യു​ക​യാ​യി​രു​ന്നു.

പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ച​തും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍​ക്കാ​യി മ​റ്റ് ട്രെ​യി​നു​ക​ള്‍ പി​ടി​ച്ചി​ടു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി​രു​ന്നു സ​മ്മാ​നി​ച്ചി​രു​ന്ന​ത്. ഷൊ​ര്‍​ണൂ​ര്‍- ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ പാ​സ​ഞ്ച​ര്‍ പ്ര​തി​ദി​ന സ​ര്‍​വീ​സാ​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​ന് ആ​ശ്വാ​സ​മാ​കും. കോ​ഴി​ക്കോ​ട്ടു​നി​ന്നും ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞാ​ല്‍ ട്രെ​യി​നു​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.

എ​ല്ലാ ദി​വ​സ​വും മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​രാം എ​ക്‌​സ്പ്ര​സി​ലു​ള്ള യാ​ത്ര സ്ഥി​രം യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. കാ​ലു കു​ത്താ​ന്‍ ഇ​ട​മു​ണ്ടാ​കാ​തെ​യാ​ണ് പ​ല​പ്പോ​ഴും യാ​ത്ര. മാ​ത്ര​വു​മ​ല്ല യാ​ത്ര​ക്കാ​ര്‍ കു​ഴ​ഞ്ഞു വീ​ഴു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​യി​രു​ന്നു.

വൈ​കീ​ട്ട് 6.15നു​ള്ള കോ​യ​മ്പ​ത്തൂ​ര്‍ ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ് പോ​യാ​ല്‍ പി​ന്നെ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​ണ്ടി​യു​ള്ള​ത് രാ​ത്രി 9.32 നു​ള്ള എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സാ​ണ്. വ​ന്ദേ​ഭാ​ര​ത് വ​ന്ന​തോ​ടെ ഈ ​വ​ണ്ടി പി​ടി​ച്ചി​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ക്‌​സ്പ്ര​സ് കോ​ഴി​ക്കോ​ട്ടെ​ത്തു​ക ഒ​ന്നും ര​ണ്ടും മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ്.

6.10ന് ​കോ​ഴി​ക്കോ​ടെ​ത്തു​ന്ന നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ന് ആ​കെ ര​ണ്ട് ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ള്ള​തും നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​
താ​ണ്.

പു​തു​ക്കി​യ ട്രെ​യി​ന്‍ സ​മ​യം

ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഷോ​ര്‍​ണൂ​ര്‍(3)​പ​ട്ടാ​മ്പി (3:15 ), കു​റ്റി​പ്പു​റം (3.34), തി​രൂ​ര്‍ ( 4:5), താ​നൂ​ര്‍ (4:16), പ​ര​പ്പ​ന​ങ്ങാ​ടി (4:24), ഫ​റൂ​ഖ് (4: 41), കോ​ഴി​ക്കോ​ട് (5: 25) , കൊ​യി​ലാ​ണ്ടി (5.34), പ​യ്യോ​ളി (6:5), വ​ട​ക​ര (6:13,) മാ​ഹി (6:27), ത​ല​ശ്ശേ​രി (6:41),ക​ണ്ണൂ​ര്‍ (7:25) ക​ണ്ണൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ണ്ണൂ​ര്‍ (8:10), ത​ല​ശേ​രി (8:25), മാ​ഹി (8:36), വ​ട​ക​ര (8:47), പ​യ്യോ​ളി (8:57), കൊ​യി​ലാ​ണ്ടി (9:09), കോ​ഴി​ക്കോ​ട് (9:45) , ഫ​റൂ​ഖ് (10:05), പ​ര​പ്പ​ന​ങ്ങാ​ടി (10: 17), താ​നൂ​ര്‍ (10:26), തി​രൂ​ര്‍ (10:34), കു​റ്റി​പ്പു​റം (10:49) , പ​ട്ടാ​മ്പി (1:01),ഷോ​ര്‍​ണൂ​ര്‍(11.45).

ദീ​പാ​വ​ലി അ​വ​ധി തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ മാ​വേ​ലി എ​ക്‌​സ്പ്ര​സി​ന് മൂ​ന്നി​ന് ഒ​രു അ​ധി​ക സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചും തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ - മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ മാ​വേ​ലി എ​ക്‌​സ്പ്ര​സി​ന് നാ​ലി​ന് ഒ​രു അ​ധി​ക സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു​മാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി ന​ല്‍​കു​ക.