റബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 38 കോടി മാത്രം: സ്വതന്ത്ര കര്‍ഷകസംഘം
1465202
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്കായി 600 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും 38 കോടി രൂപ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് സ്വതന്ത്ര കര്‍ഷക സംഘം. റബര്‍ കര്‍ഷകരടക്കം എല്ലാ കര്‍ഷകരെയും സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. കേരളത്തില്‍ ധാരാളം നാളികേരം കിട്ടാനുള്ളപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡ് തമിഴ്നാട്ടില്‍ നിന്നുള്ള നാളിേകരമാണ് ഉപയോഗിക്കുന്നെതന്നും അവര്‍ പറഞ്ഞു. ദയനീയ സാഹചര്യമാണ് കര്‍ഷകര്‍ നേരിടുന്നത്. 30,31 തീയതികളില്‍ ചേരുന്ന സ്വതന്ത്ര കര്‍ഷകസംഘം സുവര്‍ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ലീഗ് ഹൗസില്‍ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എംഎല്‍എ പതാക ഉയര്‍ത്തും. മൂന്നരയ്ക്ക് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംഘടനാ സമ്മേളനം ചേരും. സ്വതന്ത്ര കിസാന്‍ സംഘം ദേശീയ സെക്രട്ടറി കാരാട്ടിയാട്ടില് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും.
സുവര്‍ണ ജൂബിലി ആഘോഷ പ്രഖ്യാപനം 31ന് രാവിലെ പത്തിന് ലീഗ് ഹൗസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര കര്ഷകന് പത്താം വാര്‍ഷിക പതിപ്പ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യും. മൂന്നിന് സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന കൗണ്‍സില്‍ മീറ്റ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എംഎല്‍എ, ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുറഹിമാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.