വയോധികനെ വെട്ടി പരിക്കേല്‍പ്പിച്ചതിന് കേസെടുത്തു
1465197
Wednesday, October 30, 2024 8:05 AM IST
കുന്നമംഗലം: കഴിഞ്ഞ ദിവസം പന്തീര്‍പാടത്ത് ആക്രിവ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ദീര്‍ഘകാലമായി പന്തീര്‍പാടത്ത് ആക്രി കച്ചവടം നടത്തിവരുന്ന തിരുനെല്‍വേലി സ്വദേശി കാളിമുത്തു (70)വിനാണ് പരിക്കേറ്റത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ബന്ധുവും മറ്റു രണ്ടു പേരും ചേര്‍ന്നാണ് കുത്തിയതെന്ന് കാളിമുത്തു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി പന്തീര്‍പാടം യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. രാജന് പാറപ്പുറത്ത്, പി. കോയാമു, പി.പി. അബ്ദുല്‍ അസീസ്, പി.കെ. അഷ്റഫ്, കെ.സി. റസാഖ് എന്നിവര്‍ പ്രസംഗിച്ചു.