വ​ള​യം സ്വ​ദേ​ശി ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, June 18, 2024 11:34 PM IST
നാ​ദാ​പു​രം: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ള​യം ചു​ഴ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചു​ഴ​ലി​യി​ലെ പു​ത്ത​ൻ​പു​ര​യി​ൽ പ്ര​കാ​ശ​ൻ - റീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​വ​നീ​ത് (23) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ദീ​നാ ഖ​ലീ​ഫ​യി​ൽ ന​വ​നീ​ത് ഓ​ടി​ച്ചി​രു​ന്ന കാ​റി​ൽ ഖ​ത്ത​ർ സ്വ​ദേ​ശി​യു​ടെ വാ​ഹ​നം വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​രു വ​ർ​ഷം മു​മ്പാ​ണ് ന​വ​നീ​ത് ഖ​ത്ത​റി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. നൈ​തി​ക സ​ഹോ​ദ​രി​യാ​ണ്.