പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
1422931
Thursday, May 16, 2024 10:42 PM IST
പേരാന്പ്ര: പ്രസവത്തോടനുബന്ധിച്ചുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയിൽ രഘുവിന്റെ ഭാര്യ ദിവ്യ (39)യാണ് മരിച്ചത്.
വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: മുളിയങ്ങൽ വെള്ളങ്കോട്ട് പരേതനായ കുഞ്ഞിരാമൻ നന്പ്യാർ. മാതാവ്: ദാക്ഷായണി അമ്മ. മകൾ: ശ്രീവാമിക. സഹോദരൻ: പരേതനായ ശ്രീനാഥ്.