ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി​യി​ൽ നാ​ലു പ​തി​റ്റാ​ണ്ടു​നീ​ണ്ട മാ​രു​തി സു​സു​ക്കി​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തി​ന് അ​വ​സാ​നം. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന കാ​റി​ന്‍റെ നി​ർ​മാ​താ​ക്ക​ളെ​ന്ന സു​സു​ക്കി​യു​ടെ 40 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ടാ​റ്റ മോ​ട്ടോ​ഴ്സ് ത​ക​ർ​ത്തു.

ടാ​റ്റ മോ​ട്ടോ​ഴ്സി​ന്‍റെ സ​ബ്കോം​പാ​ക്റ്റ് എ​സ്‌​യു​വി​യാ​യ പ​ഞ്ച്, മാ​രു​തി സു​സു​ക്കി​യു​ടെ വാ​ഗ​ണ്‍ ആ​ർ, സ്വി​ഫ്റ്റ്, മാ​രു​തി സു​സു​ക്കി ബ്രെ​സ എ​ന്നി​വ​യെ പി​ന്ത​ള്ളി 2024ൽ ​രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ച്ച കാ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. 2024ൽ 202,030 ​ടാ​റ്റ പ​ഞ്ച് കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന​യാ​ണ് ന​ട​ന്ന​ത്.

മാ​രു​തി​യു​ടെ വാ​ഗ​ണ്‍ ആ​ർ 1,90,855 യൂ​ണി​റ്റും എ​ർ​ട്ടി​ഗ കാ​റു​ക​ൾ 1,90,091 എ​ണ്ണ​മാ​ണ് വി​റ്റ​ത്. 2024ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് കാ​റു​ക​ളി​ൽ മൂ​ന്നെ​ണ്ണം എ​സ്‌​യു​വി​ക​ളാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വി​പ​ണി കൈ​യ​ട​ക്കു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​താ​ണി​ത്.

പ്രീ​മി​യം ഫീ​ച്ച​റു​ക​ളി​ലേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ലു​ണ്ടാ​യ മു​ൻ​ഗ​ണ​ന​യാ​ണ് എ​സ്‌​യു​വി​ക​ളു​ടെ ഉ​യ​ർ​ന്ന വി​ല്പ​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ എ​സ്‌​യു​വി വി​പ​ണി സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൾ (പി​വി) വി​പ​ണി​യു​ടെ വി​ഹി​തം 2021 ൽ 32 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2024 ൽ 50 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

മാ​രു​തി ബ്രെ​സ 1,88,160 കാ​റു​ക​ൾ വി​റ്റ് നാ​ലാം സ്ഥാ​ന​ത്തും 1,86,919 കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ന്ന ഹ്യൂ​ണ്ടാ​യി ക്രെ​റ്റ അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്. 1,90,091 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച വാ​ഗ​ണ്‍ ആ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ മാ​രു​തി​ക്ക് വി​പ​ണി വി​ഹി​തം വ​ലി​യ തോ​തി​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. 2018 ൽ 52 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2024 ൽ 41 ​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 42.86 ല​ക്ഷം കാ​റു​ക​ളാ​ണ് 2024ൽ ​മാ​രു​തി വി​റ്റ​ഴി​ച്ച​ത്.


1980ക​ളു​ടെ മ​ധ്യ​ത്തോ​ടെ മാ​രു​തി 800 ഇ​റ​ക്കി​യാ​ണ് മാ​രു​തി ഇ​ന്ത്യ​ൻ വാ​ഹ​ന വി​പ​ണി പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​നു മു​ന്പ് സ്വാ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടോ​ഴ്സി​ന്‍റെ അം​ബാ​സ​ഡ​ർ കാ​റാ​യി​രു​ന്നു വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ൽ.

ഏ​ക​ദേ​ശം മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം അം​ബാ​സ​ഡ​റാ​യി​രു​ന്നു ഒ​ന്നാ​മ​ത്. മാ​രു​തി 800നു ​പി​ന്നാ​ലെ ഓ​ൾ​ട്ടോ, വാ​ഗ​ണ്‍ ആ​ർ, സ്വി​ഫ്റ്റ്, ഡി​സ​യ​ർ തു​ട​ങ്ങി ജ​ന​പ്രി​യ വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ മാ​രു​തി 40 വ​ർ​ഷ​ത്തോ​ളം മാ​രു​തി സു​സു​ക്കി ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി​യി​ൽ ഒ​ന്നാ​മ​താ​യി നി​ന്നു.

ന​ഷ്ട​ത്തി​ൽ​നി​ന്നു​ള്ള ടാ​റ്റ​യു​ടെ കു​തി​പ്പ്

വ​ള​രെ ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച ടാ​റ്റ സു​മോ, ഇ​ൻ​ഡി​ക്ക, ഇ​ൻ​ഡി​ഗോ, ര​ത്ത​ൻ ടാ​റ്റ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ​ടാ​റ്റ നാ​നോ തു​ട​ങ്ങി 15ലേ​റെ കാ​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച ടാ​റ്റ മോ​ട്ടോ​ഴ്സ് വ​ലി​യ ന​ഷ്ട​ത്തി​ൽ​നി​ന്നാ​ണ് വീ​ണ്ടും കാ​ർ വി​പ​ണി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്.

2016ൽ ​വി​പ​ണി​യി​ലെ​ത്തി​യ ടി​യാ​ഗോ​യി​ലൂ​ടെ​യാ​ണ് ടാ​റ്റ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.2024​ൽ മൊ​ത്തം 565,000 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച ക​ന്പ​നി​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും വി​ൽ​പ്പ​ന​യി​ൽ റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 19 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി.

2021ൽ ​പു​റ​ത്തി​റ​ങ്ങി ആ​ദ്യ മാ​സ​ത്തി​ൽ ത​ന്നെ ടാ​റ്റ പ​ഞ്ച് 10,000 കാ​റു​ക​ൾ വി​റ്റ​ഴി​ച്ചു​കൊ​ണ്ട് ശ​ക്ത​മാ​യ അ​ര​ങ്ങേ​റ്റം ന​ട​ത്തി, 2022ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന പ​ത്താ​മ​ത്തെ കാ​റാ​യി മാ​റി.